ട്രിപ്പോളി : ഗദ്ദാഫിക്കെതിരെ ജനകീയ പ്രക്ഷോഭം മുറുകിയതോടെ ഇന്ത്യാക്കാര്‍ വന്‍ തോതില്‍ ലിബിയയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു വരുന്നു. ഇന്നലെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളിലായി അഞ്ഞൂറോളം പേര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇനിയും ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ലിബിയയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.
തദ്ദേശീയരുടെ കൈവശം തോക്കുകള്‍ ഉള്ളത് സ്ഥിതി ഏറെ ഗുരുതരമാക്കുന്നു എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ല എന്നാണ് പരാതി. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ വന്നു പോകുന്നത് നോക്കി ആകുലപ്പെടുകയാണ് ഇവിടത്തെ ഇന്ത്യക്കാര്‍. ഇന്ന് വൈകീട്ട് രണ്ടു എയര്‍ ഇന്ത്യാ വിമാനങ്ങള്‍ കൂടി ഇന്ത്യാക്കാരെ കൊണ്ട് വരാനായി ലിബിയയില്‍ ഇറങ്ങും. പത്തു ദിവസത്തിനകം മൂന്നു കപ്പലുകളും ഇവിടെ നിന്നും ഇന്ത്യാക്കാരെ തിരികെ കൊണ്ട് വരാനായി ഇവിടെയെത്തും.
- ജെ.എസ്.