ലിബിയയിൽ പോരാട്ടം രൂക്ഷം – മരണ സംഖ്യ 43

May 18th, 2014

benghazi-epathram

ബെൻഘാസി: ഇസ്ലാമിക ഭീകരരും സ്വയം പ്രഖ്യാപിത ലിബിയൻ ദേശീയ സൈന്യവും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി ഉയർന്നു. 100 ലേറെ പേർക്ക് പരിക്കുകളുണ്ട്. വെള്ളിയാഴ്ച്ചത്തെ ആക്രമണത്തോട് കൂടി സൈന്യത്തോട് ബെൻഘാസി നഗരത്തിലെ സായുധ പോരാളികളെ നിയന്ത്രിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സൈന്യത്തിൽ നിന്നും വിരമിച്ച ജനറൽ ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച്ചത്തെ ആക്രമണം നടന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയ മോചിപ്പിക്കപ്പെട്ടുവോ?

October 26th, 2011

gaddafi-epathram

ട്രിപ്പോളി : അമേരിക്കയുടെ ബദ്ധ ശത്രുവും വെറുക്കപ്പെട്ടവനും ആയ ഗദ്ദാഫിയെ നാറ്റോ വധിച്ചു എന്ന വാര്‍ത്ത ലിബിയ മോചിപ്പിക്കപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ലോകം കേട്ടത്. ലിബിയ മോചിപ്പിക്കപ്പെട്ടത് എന്തില്‍ നിന്നൊക്കെയാണ് എന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവും.

അന്താരാഷ്‌ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ അന്താരാഷ്‌ട്ര സാമ്പത്തിക ഭീകരരെ വര്‍ഷങ്ങളോളം വെല്ലുവിളിച്ചു എന്നതാണ് സ്വന്തം മരണത്തില്‍ കലാശിച്ച ഗദ്ദാഫി ചെയ്ത ഏറ്റവും വലിയ കുറ്റം. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വിസമ്മതിച്ച് ലിബിയന്‍ ജനതയെ കടക്കെണിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച നേതാവാണ് ഗദ്ദാഫി. ലിബിയയുടെ എണ്ണ നിക്ഷേപം ദേശസാല്‍ക്കരിച്ച അദ്ദേഹം അതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സൌജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വൈദ്യുതി എന്നിവ സ്വന്തം ജനതയ്ക്ക്‌ നല്‍കി. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം അദ്ദേഹം ഓരോ പൌരനും പങ്കിട്ടു നല്‍കി. ആയിര കണക്കിന് ഡോളര്‍ ആണ് ഇത്തരത്തില്‍ ഓരോ പൌരനും വര്‍ഷാവര്‍ഷം ലഭിച്ച വരുമാനം. വെറും ഏഴു രൂപ ലിറ്റര്‍ വിലയ്ക്കാണ് ലിബിയയില്‍ പെട്രോള്‍ ലഭ്യമായത്. നവ വധൂ വരന്മാര്‍ക്ക് സര്‍ക്കാര്‍ 50,000 ഡോളര്‍ വീട് വാങ്ങാനും പുതിയൊരു ജീവിതം ആരംഭിക്കാനുമായി നല്‍കി. പുതിയ കാര്‍ വാങ്ങാനുള്ള പകുതി പണവും സര്‍ക്കാര്‍ വഹിച്ചു.

ഗദ്ദാഫിയുടെ ഭരണ കാലത്ത് സാക്ഷരതാ നിരക്ക് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. താമസിക്കാനൊരു വീട് ഇതൊരു പൌരന്റെയും അടിസ്ഥാന അവകാശമാണ് എന്നായിരുന്നു ഗദ്ദാഫിയുടെ പക്ഷം. ഓരോ പൌരനും വീട് ലഭ്യമാകുന്നത് വരെ തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് വേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു. ഗദ്ദാഫിയുടെ അച്ഛന്‍ ഒരു ടെന്റില്‍ താമസിക്കവെയാണ് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായി ഗിന്നസ്‌ ബുക്ക്‌ അംഗീകരിച്ച ശുദ്ധ ജല പദ്ധതി ഗദ്ദാഫിയുടെ ശ്രമ ഫലമാണ്. വിദേശ നിക്ഷേപം ഇല്ലാതെ നടപ്പിലാക്കിയ ഈ പദ്ധതിയെ ഗദ്ദാഫി എട്ടാമത്തെ ലോകാത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്‌. കൃഷി തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി കൃഷി ഭൂമിയും ഉപകരണങ്ങളും വിത്തും കന്നുകാലികളെയും നല്‍കി.

വിദേശ കടത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായിരുന്നു ലിബിയ എന്ന് അറിയുമ്പോള്‍ നാറ്റോയുടെ നീരസത്തിന്റെ കാരണം വ്യക്തമാകും. പലിശ രഹിത വായ്പകളാണ് ലിബിയ ബാങ്കുകളില്‍ നടപ്പിലാക്കിയത്‌. അമേരിക്കന്‍ ഡോളറിന്‍മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഗദ്ദാഫിയുടെ ആശയമായിരുന്നു ഏകീകൃത ആഫ്രിക്കന്‍ കറന്‍സിയായ ആഫ്രിക്കന്‍ സ്വര്‍ണ ദിനാര്‍.`ലിബിയയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാതൃക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ലോകം നിയന്ത്രിക്കുവാനുള്ള ലോക ബാങ്കിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പദ്ധതികള്‍ക്ക്‌ ഏറ്റവും വലിയ തിരിച്ചടി ആകുമായിരുന്നു. ഗദ്ടാഫിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലിബിയ കൈവരിച്ച അത്ഭുതകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങും എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ആശങ്ക.

തങ്ങളുടെ നേതാവിനെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ച നാറ്റോയ്ക്കെതിരെ ലിബിയയിലെ 95 ശതമാനം ആളുകളാണ് ട്രിപ്പോളിയിലെ ഗ്രീന്‍ സ്ക്വയറില്‍ 2011 ജൂലൈ 1ന് ഒത്തുകൂടിയത്‌. താഴെ ഉള്ള വീഡിയോ ശ്രദ്ധിച്ചാല്‍ ഒരു ചോദ്യം മനസ്സില്‍ ഉയരും. അമേരിക്ക അവകാശപ്പെടുന്നത് പോലെ വെറുക്കപ്പെട്ടവനായ ഒരു നേതാവിന് തെരുവുകളിലൂടെ നിര്‍ഭയനായി ഇങ്ങനെ സഞ്ചരിക്കുവാന്‍ കഴിയുമോ?

ഗദ്ദാഫിയുടെ വധം മനുഷ്യ രാശിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

ഗദ്ദാഫി വധിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. നാറ്റോയ്ക്ക്, അന്താരാഷ്‌ട്ര നാണയ നിധിയ്ക്ക്‌, ലോക ബാങ്കിന്… ലോകത്തെ പലിശക്കണക്ക് കൊണ്ട് അടിമകളാക്കി വെയ്ക്കാന്‍ വെമ്പല്‍ പൂണ്ട് നടക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെല്ലാം തന്നെ.

ലിബിയ അവസാനം മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തില്‍ നിന്ന്!

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി വധം അന്വേഷിക്കണമെന്ന് ശ്രീലങ്ക

October 23rd, 2011

gaddafi-rajapakse-epathram

കൊളമ്പോ : ലിബിയന്‍ നേതാവ് മുഅമ്മാര്‍ ഗദ്ദാഫിയുടെ വധം ശ്രീലങ്ക അപലപിച്ചു. വധം നടക്കാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്ന് ശ്രീലങ്ക ആവശ്യപ്പെട്ടു. ഗദ്ദാഫിയുമായി ദീര്‍ഘ നാളത്തെ സൗഹൃദം സൂക്ഷിച്ചിരുന്ന രാഷ്ട്രമാണ് ശ്രീലങ്ക. വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഗദ്ദാഫിയുടെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി കൊല്ലപ്പെട്ടു എന്ന് വിമത സൈന്യം

October 20th, 2011

gaddafi-killed-epathram

ട്രിപോളി : സിര്തെയില്‍ നടന്ന കടുത്ത യുദ്ധത്തിനൊടുവില്‍ ലിബിയന്‍ നേതാവ് മുഅമ്മാര്‍ ഗദ്ദാഫിയെ തങ്ങള്‍ വധിച്ചു എന്ന് വിമത സൈന്യം അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഗദ്ദാഫിയുടെ രക്തം ഒളിക്കുന്ന തലയുമായുള്ള ഫോട്ടോ സൈന്യം പുറത്തു വിട്ടു. തലയ്ക്ക് വെടിയേറ്റാണ് ഗദ്ദാഫി കൊല്ലപ്പെട്ടത് എന്നാണ് സൂചന. ഇതോടെ “അറബ് വസന്തത്തില്‍” കടപുഴകുന്ന അധികാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമുഖമാവും ഈ സംഭവ വികാസം. 42 വര്‍ഷക്കാലം ലിബിയ ഭരിച്ച ഏകാധിപതി ആയിരുന്നു ഗദ്ദാഫി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വീടിനു നേരെ നാറ്റോ ആക്രമണം

June 17th, 2011

nato-attacks-gaddafi-epathram

ട്രിപോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപോളിയില്‍ മുവമ്മര്‍ ഗദ്ദാഫിയുടെ താമസ സ്‌ഥലമായ ബാബ്‌ അല്‍ അസീസിയയില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന ശക്‌തമായ ആക്രമണം നടത്തി. ഗദ്ദാഫിയുടെ താമസ സ്‌ഥലത്തു നിന്നു വന്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെങ്കിലും ആളപായത്തെക്കുറിച്ചോ മറ്റു നാശ നഷ്‌ടങ്ങളെ ക്കുറിച്ചോ റിപ്പോര്‍ട്ടില്ല. നാറ്റോയുടെ ആക്രമണത്തെ ക്കുറിച്ചു സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്‌. സായുധരും പരിശീലനം ലഭിച്ചവരുമായ വിമതര്‍ രാജ്യത്തിന്റെ പല ഭാഗത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്‌. ലിബിയയില്‍ ഭരണകൂട വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്‌.

മൂന്നു മാസമായി നാറ്റോ സേന ലിബിയയിലെ ജനങ്ങളുടെ സംരക്ഷണത്തിന്‌ എന്ന പേരില്‍ ഗദ്ദാഫി അനുകൂല സേനയ്‌ക്കു നേരേ വ്യോമാക്രമണം തുടങ്ങിയിട്ട്. ഗദ്ദാഫിയുടെ വാസ കേന്ദ്രവും പരിസരവുമാണു നാറ്റോ സേന ഇപ്പോള്‍ പ്രധാന ലക്ഷ്യമിടുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളിയില്‍ നാറ്റോ ആക്രമണം

June 8th, 2011

libya-attacked-epathram

ട്രിപ്പോളി : അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ വ്യോമാക്രമണത്തില്‍ നാറ്റോ യുദ്ധ വിമാനങ്ങള്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ചൊവ്വാഴ്ച വന്‍ തോതില്‍ ബോംബ്‌ വര്ഷം നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ സൈനിക നീക്കത്തില്‍ നാറ്റോ വിമാനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം ബോംബ്‌ ആക്രമണങ്ങള്‍ നടത്തി. ഇത്തരം വ്യോമാക്രമണങ്ങള്‍ നേരത്തെ രാത്രി കാലങ്ങളില്‍ മാത്രമേ നടന്നിരുന്നുള്ളൂ.

മരണം വരെ തങ്ങള്‍ ജന്മനാട്ടില്‍ തുടരുക തന്നെ ചെയ്യും എന്ന് ഒരു പൊതു പ്രഖ്യാപനത്തില്‍ ഗദ്ദാഫി ആക്രമണത്തിനുള്ള മറുപടിയായി അറിയിച്ചു. നിങ്ങളുടെ മിസൈലുകളേക്കാള്‍ കരുത്തരാണ് ഞങ്ങള്‍. നിങ്ങളുടെ യുദ്ധ വിമാനങ്ങളേക്കാള്‍ ശക്തരാണ് ഞങ്ങള്‍. ലിബിയന്‍ ജനതയുടെ ശബ്ദം ബോംബ്‌ സ്ഫോടനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധം ചെയ്യാതെ അമേരിക്കയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള നാറ്റോ സഖ്യത്തെ മുന്‍പില്‍ നിര്‍ത്തി തങ്ങള്‍ക്ക് ആവശ്യമുള്ള യുദ്ധങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് അടുത്ത കാലത്തായി ഒബാമ ഭരണകൂടം സ്വീകരിച്ചു വരുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുദ്ധം നിര്‍ത്താന്‍ ഒബാമയ്ക്ക് ഗദ്ദാഫി കത്തയച്ചു

April 7th, 2011

gaddafi-epathram

വാഷിംഗ്ടണ്‍ : ലിബിയക്ക് നേരെ സഖ്യ കക്ഷികള്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ലിബിയന്‍ നേതാവ് ഗദ്ദാഫി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയ്ക്ക്‌ കത്തയച്ചു. തെരഞ്ഞെടുപ്പിന് തയ്യാര്‍ എടുക്കുന്ന ഒബാമയ്ക്ക്‌ വിജയാശംസകള്‍ നേരാനും കത്തില്‍ ഗദ്ദാഫി മറന്നില്ല.

ഒരു തെറ്റായ നടപടിയ്ക്കെതിരെ ധീരമായ നിലപാട്‌ എടുക്കാന്‍ താങ്കള്‍ മടി കാണിക്കില്ല എന്ന് കത്തില്‍ ഗദ്ദാഫി ഒബാമയോട് പറയുന്നു. ലോക സമാധാനത്തിനും, ഭീകരതയ്ക്ക് എതിരെയുള്ള സഹകരണത്തിനും നാറ്റോ സേനയെ ലിബിയയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന് ഗദ്ദാഫി പറയുന്നു. സഖ്യ സേനയുടെ ആക്രമണം തങ്ങളെ മാനസികമായാണ് കൂടുതല്‍ തളര്‍ത്തിയത്. മിസൈലുകളും യുദ്ധ വിമാനങ്ങള്‍ കൊണ്ടും ജനാധിപത്യം കൊണ്ട് വരാന്‍ ആവില്ല. തങ്ങളുടെ യഥാര്‍ത്ഥ ശത്രു അല്‍ ഖാഇദ ആണെന്നും ഗദ്ദാഫി ചൂണ്ടിക്കാട്ടി.

നേരത്തെ ഗദ്ദാഫിയെ പേപ്പട്ടി എന്നു വിളിച്ച റൊണാള്‍ഡ്‌ റീഗന്‍ ലിബിയയെ സൈനികമായി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ലിബിയയ്ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഒട്ടേറെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയ : ഇന്ത്യാക്കാര്‍ തിരിച്ചു വരുന്നു

February 28th, 2011

airport-passengers-epathram

ട്രിപ്പോളി : ഗദ്ദാഫിക്കെതിരെ ജനകീയ പ്രക്ഷോഭം മുറുകിയതോടെ ഇന്ത്യാക്കാര്‍ വന്‍ തോതില്‍ ലിബിയയില്‍ നിന്നും ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു വരുന്നു. ഇന്നലെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളിലായി അഞ്ഞൂറോളം പേര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇനിയും ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ലിബിയയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

തദ്ദേശീയരുടെ കൈവശം തോക്കുകള്‍ ഉള്ളത് സ്ഥിതി ഏറെ ഗുരുതരമാക്കുന്നു എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ല എന്നാണ് പരാതി. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ വന്നു പോകുന്നത് നോക്കി ആകുലപ്പെടുകയാണ് ഇവിടത്തെ ഇന്ത്യക്കാര്‍. ഇന്ന് വൈകീട്ട് രണ്ടു എയര്‍ ഇന്ത്യാ വിമാനങ്ങള്‍ കൂടി ഇന്ത്യാക്കാരെ കൊണ്ട് വരാനായി ലിബിയയില്‍ ഇറങ്ങും. പത്തു ദിവസത്തിനകം മൂന്നു കപ്പലുകളും ഇവിടെ നിന്നും ഇന്ത്യാക്കാരെ തിരികെ കൊണ്ട് വരാനായി ഇവിടെയെത്തും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു

February 22nd, 2011

libya-upsurge-epathram

ബെന്ഗാസി : ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകയ്യയാണ് മരിച്ചത്. ഹ്യുണ്ടായി കമ്പനിയിലെ കരാര്‍ തൊഴിലാളി ആയിരുന്നു ഇദ്ദേഹം. മറ്റൊരു ഇന്ത്യന്‍ പൌരന്  വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തു. 22 ഇന്ത്യന്‍ തൊഴിലാളികള്‍ ആണ് ബെന്ഗാസി നഗരത്തില്‍ കുടുങ്ങിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« അടുത്ത വിപ്ലവം പാക്കിസ്ഥാനില്‍ : ഇമ്രാന്‍ ഖാന്‍
ന്യൂസീലാന്‍ഡ്‌ ഭൂചലനം മരണം 75 ആയി »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine