ബെന്ഗാസി : ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ് മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകയ്യയാണ് മരിച്ചത്. ഹ്യുണ്ടായി കമ്പനിയിലെ കരാര്‍ തൊഴിലാളി ആയിരുന്നു ഇദ്ദേഹം. മറ്റൊരു ഇന്ത്യന്‍ പൌരന് വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്ക് ഏല്ക്കുകയും ചെയ്തു. 22 ഇന്ത്യന്‍ തൊഴിലാളികള്‍ ആണ് ബെന്ഗാസി നഗരത്തില്‍ കുടുങ്ങിയിരിക്കുന്നത്.
- ലിജി അരുണ്‍