ന്യൂഡല്‍ഹി : ജനവിരുദ്ധ സ്വേച്ഛാധിപതികള്‍ക്ക് എതിരെ ടുണീഷ്യയില്‍ നിന്നും ആരംഭിച്ച് മറ്റ് സമീപ രാജ്യങ്ങളിലേക്കും ഈജിപ്റ്റിലേക്കും മറ്റും പടര്‍ന്ന വിപ്ലവത്തിന്റെ അലകള്‍ അടുത്തു തന്നെ പാക്കിസ്ഥാനിലും എത്തുമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 1996ല്‍ ഖാന്‍ സ്ഥാപിച്ച പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്സാഫ് പാര്‍ട്ടിയാണ് പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി എന്ന് അവകാശപ്പെട്ട അദ്ദേഹം തന്റെ പാര്‍ട്ടിക്കാണ് ഏറ്റവും അധികം യുവാക്കളുടെ പിന്തുണ എന്നും അറിയിച്ചു. പാക്കിസ്ഥാന്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തിലേറെ മുപ്പതു വയസിനു താഴെ ഉള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ഉണ്ടായിരുന്നില്ല എന്നും അമേരിക്കയ്ക്ക് വേണ്ടി പാക് സൈന്യം നടത്തിയ ചില സൈനിക നീക്കങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാനി താലിബാന്‍ ജന്മം കൊണ്ടത് എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, പാക്കിസ്ഥാന്‍, പ്രതിഷേധം