ഇസ്ലാമാബാദ്: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് 135 പാക് സൈനികരെ കാണാതായ സമയത്ത് വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കാതെ ഇന്ത്യാ സന്ദര്‍ശനത്തിനു പോയ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെയും നടപടി ന്യായീകരിക്കാനാവില്ലെന്ന്പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍. ബിലാവലിന് പാക്കിസ്ഥാന്‍ ജനതയുടെ വികാരം മനസിലാക്കാനുള്ള കഴിവില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ബിലാവലിനു വിവരമില്ല, കൂടാതെ നന്നായി ഉറുദു സംസാരിക്കാന്‍ പോലുമറിയില്ല. അങ്ങനെയൊരു വ്യക്തിക്കു പാക്കിസ്ഥാനില്‍ നേതാവാകാന്‍ സാധിക്കില്ല. അതിനാല്‍ 23കാരനായ ബിലാവല്‍ കരുതിയിരിക്കണമെന്ന് ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി. അദ്ദേഹം പി. പി. പിയുടെയും പാക്കിസ്ഥാനിലെയും വലിയ നേതാവാണെന്നാണ് ധാരണ, എന്നാല്‍ അത് തെറ്റിദ്ധാരണയാണ്. പാക്കിസ്ഥാനില്‍ മക്കള്‍ രാഷ്ട്രീയത്തിനു വലിയ പ്രധാന്യമല്ല. സാധാരണക്കാരുടെ ഇടയില്‍ നിന്നു നേതാക്കളെ കണ്ടെത്താനാണ് എന്‍റെ പാര്‍ട്ടി ശ്രമിക്കുന്നത്- ഇമ്രാന്‍ പറഞ്ഞു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്‍, പ്രതിഷേധം