ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് കമ്പ്യൂട്ടറൈസ് ചെയ്ത ദേശീയ തിരിച്ചറിയല്‍ കാര്‍ഡു നല്‍കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് വിവാഹം റജിസ്റ്റര്‍ ചെയ്യുവാന്‍ നിയമം ഇല്ല. അതിനാല്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാറില്ല. ഇതുമൂലം പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിവാഹിതയായിട്ടും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് തീര്‍ഥാടനത്തിനു വരാന്‍ സാധിക്കാതിരുന്ന പ്രേം സാരി മായി എന്ന സ്ത്രീയെ കുറിച്ച് പത്രവാര്‍ത്തകള്‍ വന്നിരുന്നു. അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നവള്‍ എന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിലവിലുള്ള നിയമത്തില്‍ ആവശ്യമായഭേദഗതികള്‍ വരുത്തുവാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സിയായ എന്‍. എ. ആര്‍. ഡി. എ യോഗം ചേരുമെന്ന് അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്‍, പ്രതിഷേധം