ലാഹോര്‍: പാക്കിസ്ഥാനിലെ വിപണിയില്‍ ഇന്ത്യന്‍ സാന്നിധ്യം ആവശ്യമില്ലെന്നും ഒരു പരമാധികാര രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യയുടെ വിപണിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് ഇത് അനുവദിക്കാന്‍ കഴിയില്ല എന്ന് സയീദ് അഭിപ്രായപ്പെട്ടു. തീവ്രവാദമത സംഘടനകളുടെ കൂട്ടായ്മയായ ദെഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ (ഡി. പി. സി) യോഗത്തില്‍ വച്ചാണ് സയീദ് ഇന്ത്യന്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്ക് സൗഹൃദ രാജ്യ പദവി നല്‍കുന്നതിനെതിരെ ഡി. പി. സി. ശക്തമായ പ്രതിഷേധ റാലികള്‍ നടത്തിയിരുന്നു. നാല്‍പ്പതോളം തീവ്രവാദ സംഘടനകല്‍ അടങ്ങിയതാണ് ഡി. പി. സി. എന്ന സംഘടന.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പാക്കിസ്ഥാന്‍, പ്രതിഷേധം