ബീജിങ്:ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള യു. എസ്. റിപ്പോര്‍ട്ട് തികച്ചും പക്ഷപാതപരമാണെന്നും, അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ചൈന ആവശ്യപ്പെട്ടു. വ്യാഴാഴ്ച യു. എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ വിഷയത്തില് കാഹുനയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ യാതൊരു വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നില്ലെന്നും ഏവരും അംഗീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണു രാജ്യത്തു നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യു. എസ്. തെറ്റായി ചിന്തിക്കുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ചൈന, മനുഷ്യാവകാശം, വിവാദം