വാഷിംഗ്‌ടണ്: തെരഞ്ഞെടുപ്പ് പര്യാടനത്തിനിടെ അക്രമികളുടെ വെടിയേറ്റ് കൊല്ലപെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയു മകന്‍ മുഷറഫിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്. തന്റെ അമ്മയെ കൊലപ്പെടുത്തിയത് അന്നത്തെ പ്രസിഡന്റ് പര്‍വേഷ് മുഷറഫാണെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ. ബേനസീറിന്റെ ജീവന് ഭീഷണിയുണ്ടെന്നകാര്യം മുഷറഫിന് അറിയാമായിരുന്നു എന്നിട്ടും ഒന്നും ചെയ്തില്ല കൂടാതെ ഉമ്മയെ പല തവണ മുഷറഫ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബിലാവല്‍ വിശദീകരിച്ചു. ബിലാവല്‍ സി. എന്‍. എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“അദ്ദേഹം(പര്‍വേഷ് മുഷറഫ്) എന്റെ അമ്മയെ(ബേനസീര്‍ ഭൂട്ടോ) കൊന്നു. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ അദ്ദേഹത്തില്‍ ചുമത്തുകയാണ്”- ബിലാവല്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, പാക്കിസ്ഥാന്