ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചികിത്സക്കായി ദുബൈയിലേക്ക് പോയതായി റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റ് മുശര്‍റഫുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. സര്‍ദാരിയും ഗീലാനിയും രാജി വെക്കണമെന്ന ആവശ്യം പാകിസ്താനില്‍ ശക്തി പ്രാപിക്കുകയാണ്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റവും, സൈന്യവും ഭരണകൂടവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലും പാകിസ്ഥാനിലെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി യിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തങ്ങള്‍ പര്യാപ്തരാണെന്ന നിലപാടിലാണ് പാക് ഭരണകൂടം
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പാക്കിസ്ഥാന്, പ്രതിഷേധം