കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നൂറു വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയത് വിവാദമാകുന്നു. സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റുകാരന്‍ പൊളിച്ചു നീക്കിയത്. വിശ്വാസികള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്നതിനിടയിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. സമീപത്തെ നാല്പതോളം വീടുകളും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രവും വീടുകളും തകര്‍ത്തതിനെതിരെ പാക്കിസ്ഥാനിലെ ഹിന്ദു കൌണ്‍സില്‍ അംഗങ്ങള്‍ കറാച്ചിയിലെ പ്രസ് ക്ലബിനു മുന്നില്‍ പ്രകടനം നടത്തി. ക്ഷേത്രം തകര്‍ത്തതിലൂടെ തങ്ങളുടെ വിശ്വാസത്തെ മുറിവേല്പിച്ചതായും ദൈവങ്ങളെ അവഹേളിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം തകര്‍ത്തില്ലെന്നാണ് മിലിട്ടറി ലാന്റ് ആന്റ് കണ്‍റോണ്മെന്റ് ഡയറക്ടര്‍ പറയുന്നത്. ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കരാറുകാരനാണെന്നും ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പാക്കിസ്ഥാന്, പ്രതിഷേധം, മതം