ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസീലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്നലെ രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും പള്ളികളും തകര്‍ന്നു വീണു.
കെട്ടിടാവശി ഷ്ടങ്ങള്‍ക്കിടയില്‍ 400 ല്‍ അധികം പേര്‍ കുടുങ്ങി ക്കിടക്കുകയാണ്. പ്രധാനമന്ത്രിയായ ജോണ്‍ കീ ഇത് ഒരു ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ 80 വര്‍ഷങ്ങളില്‍ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രസിദ്ധമായ ക്രൈസ്‌റ്റ് ചര്‍ച്ച് കത്തീഡ്രല്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. കാന്‍റര്‍ബറി ടി. വി. യുടെ ആറു നിലയുള്ള ഓഫിസും തകര്‍ന്നിട്ടുണ്ട്. രണ്ടു ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇടിഞ്ഞു വീണ കെട്ടിടങ്ങള്‍ക്ക് അടിയില്‍ പെട്ടു തകര്‍ന്നു. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെ ത്തുടര്‍ന്ന് തെരുവുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ദുരന്തം, ന്യൂസീലന്‍ഡ്