ക്വാലാലംപൂര്‍ : പത്താമത് മിസ് എര്‍ത്ത് സൌന്ദര്യ മല്‍സരത്തില്‍ ഇന്ത്യന്‍ സുന്ദരി നിക്കോള്‍ ഫാരിയ ഭൌമ സുന്ദരി കിരീടം ചൂടി. വിയറ്റ്നാമിലെ വിന്‍ പേള്‍ ലാന്‍ഡില്‍ നടന്ന മല്‍സരത്തില്‍ നിശ എര്‍ത്ത് ടാലന്റ് മത്സരത്തിലും നിക്കോള്‍ ഒന്നാമതായി. ഈ വര്ഷം ഇന്ത്യയ്ക്ക് ലഭിച്ച ഏക സൌന്ദര്യ പട്ടമാണിത്.
20 കാരിയായ നിക്കോള്‍ ബാംഗ്ലൂര്‍ സ്വദേശിനിയാണ്. പൌരസ്ത്യ – മദ്ധ്യ പൂര്‍വേഷ്യന്‍ ശൈലികള്‍ ഒത്തു ചേര്‍ന്ന ബെല്ലി ഡാന്‍സ് അവതരിപ്പിച്ചാണ് നിക്കോള്‍ മിസ് ടാലന്റ് മല്‍സരത്തില്‍ ഒന്നാമതായത്.
സൌന്ദര്യ മല്‍സരം കൊണ്ട് പിരിച്ചെടുത്ത വന്‍ തുക വിയറ്റ്നാമിലെ പ്രളയ ദുരിത ബാധിതരുടെ സഹായത്തിനായി റെഡ് ക്രോസിന് കൈമാറും എന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ.എസ്.