ന്യൂഡല്‍ഹി: നികുതി വെട്ടിച്ചു തങ്ങളുടെ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലളിതമാക്കി. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടാന്‍ കോടതിയില്‍നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ സമ്മര്‍ദം നേരിടുന്ന ഇന്ത്യന്‍ സര്‍ക്കാരിനു താത്കാലിക ആശ്വാസമാണ് ഇത്.
ഇതുവരെ, കള്ളപ്പണം നിക്ഷേപിച്ചയാളുടെ പേരും വിലാസവും ബാങ്കിനെക്കുറിച്ചുള്ള വിവരവും നല്‍കിയാല്‍ മാത്രമേ സ്വിസ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളൂ. പേരിനും വിലാസത്തിനും പുറമേ മറ്റു വിവരങ്ങളും അംഗീകരിക്കുന്ന തരത്തിലാണു വ്യവസ്ഥകള്‍ ലളിതമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏതൊക്കൊയാണെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, സാമ്പത്തികം