വാഷിംഗ്ടണ്‍: യുഎസിലെ അറ്റ്‌ലാന്റയില്‍ ഉരുക്കു നിലവറയില്‍ 24 മണിക്കൂര്‍ കനത്ത കാവലിലും സൂക്ഷിച്ചിരുന്ന കൊക്ക കോളോയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി. വാണിജ്യ ലോകത്തെ ആണവ രഹസ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക രുചിക്കൂട്ടാണ് ദിസ് അമേരിക്കന്‍ ലൈഫ് എന്ന വെബ്‌സൈറ്റ് പുറത്തു വിട്ടത്.
രഹസ്യ ഫോര്‍മുല രേഖപ്പെടുത്തിയ പുസ്തകത്താളിന്റെ 1979ല്‍ പകര്‍ത്തിയ ചിത്രം വെബ്‌സൈറ്റിനു ലഭിച്ചതോടെയാണ് 125 വര്‍ഷമായി കൊക്കകോള പരമര ഹസ്യമായി സൂക്ഷിച്ചിരുന്ന പാചകക്കൂട്ട് പുറത്തായത്. ജോണ്‍ പെംബര്‍ടന്‍ 1886 മേയിലാണ് കോക്ക കോള തുടങ്ങിയത്. വെബ്‌സൈറ്റിനു ലഭിച്ച ചിത്രത്തിലെ പുസ്തകത്താളില്‍ കൊക്ക കോളയുടെ പാചകക്കൂട്ടും അവ ഉപയോഗിച്ച് എങ്ങനെ കോള തയാറാക്കമെന്നുള്ള പാചക വിധിയും വ്യക്തമാക്കുന്നുണ്‌ടെന്ന് വെബ്‌സൈറ്റ് പറയുന്നു. കോക്ക കോളയില്‍ 90% വെള്ളമാണ്. പിന്നെയുള്ള പാചകക്കൂട്ടില്‍ ഏഴാമതായി രേഖപ്പെടുത്തിയിട്ടുള്ള ഘടകങ്ങളെ വാണിജ്യ ലോകം ഇതുവരെ ‘7 എക്‌സ്’ എന്ന പേരിലാണ് കേട്ടിരുന്നത്. ഓറഞ്ചു നീര്, നാരങ്ങാ നീര്, കൊത്തമല്ലി സത്ത്, കറുവപ്പട്ട സത്ത്, ആല്‍ക്കഹോള്‍, നട്‌മെഗ് ഓയില്‍, നിരോലി എന്നിവയാണ് ‘7 എക്‌സ്’ ഘടകങ്ങള്‍.
ഈ പാചകക്കൂട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, സാമ്പത്തികം
ഇത്രയും ജൈവസ്വഭാവമുള്ളതാണോ കോളയുടെ കൂട്ട്? സംശയമുണ്ട്.
കൃത്രിമ രാസപദാര്‍ത്ഥങ്ങളേക്കാള്‍ ജൈവിക കൂട്ട് ഉപയോഗിക്കുന്ന ഒന്നാണോ കോളയുടെ കൂട്ട്? സംശയമുണ്ട്.
“ഇത് കുടിച്ചാല്‍ തലവേദന പറപറക്കും, കുടിക്കുന്നവന്‍ ഉന്മേഷം കൊണ്ട് തുള്ളിച്ചാടും” – ഇതായിരുന്നു കൊക്കക്കോളയുടെ പണ്ടത്തെ പരസ്യം. ഇതിന്റെ നിര്‍മ്മാണത്തില്‍ നിന്നും കൊക്കെയിന്‍ ഒഴിവാക്കി എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. കൂടുതല്‍ ഇവിടെ വായിക്കാം : കൊക്കക്കോള