ബൊഗോട്ട: മെക്‌സിക്കോയിലേയ്ക്കു കൊക്കെയ്ന്‍ കടത്താന്‍ ലഹരിമരുന്നു മാഫിയ ഉപയോഗിച്ചിരുന്ന അന്തര്‍വാഹിനി കൊളംബിയന്‍ നാവികസേന പിടികൂടി. തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലെ തിംബിക്വി വനമേഖലയിലെ നദിയില്‍ ഒളിപ്പിച്ച നിലയിലാണ് അന്തര്‍വാഹിനി കണ്‌ടെത്തിയത്. 31 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനി ഫൈബര്‍ ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അത്യാധുനിക നാവിഗേഷന്‍ സൗകര്യങ്ങളുള്ള ഇതില്‍ മെക്‌സിക്കോ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കൊളംബിയന്‍ നാവികസേന പറഞ്ഞു. ഇത്തരത്തില്‍ കണ്‌ടെത്തുന്ന ഏറ്റവും സാങ്കേതികതികവാര്‍ന്ന അന്തര്‍വാഹിനിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. ജലോപരിതലത്തില്‍ നിന്നു ഒമ്പതു മീറ്റര്‍ താഴ്ചയിലൂടെ സഞ്ചരിക്കാന്‍ ഈ മുങ്ങിക്കപ്പലിനു കഴിയും. തിംബിക്വിയില്‍ കണ്‌ടെത്തിയ അന്തര്‍വാഹിനി എട്ടു ടണ്‍ ചരക്കും നാലു യാത്രക്കാരേയും വഹിക്കാന്‍ കഴിവുള്ളതാണ് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ കണ്‌ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ ഈ അന്തര്‍വാഹിനിയ്ക്കു 20 ലക്ഷം ഡോളറിലധികം വിലവരും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, നാവികം