വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.
കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ് സംസ്ഥാനത്ത് നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക് തിരികെ അയക്കും എന്നാണ് സൂചന.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തട്ടിപ്പ്, പ്രതിഷേധം, മനുഷ്യാവകാശം, വിദ്യാഭ്യാസം