ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ റേഡിയോ ടാഗ് ധരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇത് താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും എന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് നയതന്ത്ര തലത്തില്‍ അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തട്ടിപ്പ്, മനുഷ്യാവകാശം, വിദ്യാഭ്യാസം