ദമാസ്കസ്: കഴിഞ്ഞ എട്ടു മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സിറിയയില്‍ മൂന്നു ദിവസത്തിനകം സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തിനോട് അറബ് ലീഗ് അന്ത്യശാസനം നല്‍കി. ഇതിനായി നിരീക്ഷണ സംഘത്തെ സിറിയയിലേക്ക് അയക്കാനും അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാര്‍ തീരുമാനിച്ചു. നേരത്തെ അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ത്യശാസനം മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്കാണ് അറബ് ലീഗിന്റെ നീക്കമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.
ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെ രക്ത രൂക്ഷിതമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. അന്ത്യശാസനം നല്‍കിയ അറബ് ലീഗിന്റെ നടപടിയെ അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും യു. എന്‍. അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ദേശീയ സുരക്ഷ, പ്രതിഷേധം, മനുഷ്യാവകാശം, സിറിയ