വാഷിങ്ടണ്‍: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് അമേരിക്കന്‍ തെരുവുകളില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതേ ദിവസം പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വന്‍ വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെമ്പാടും സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക് സിറ്റിയിലും യൂണിയന്‍ ചത്വരത്തില് നടത്തിയ പ്രതിഷേധ പ്രതിഷേധത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. അതേസമയം, ഓക്ലന്‍ഡില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ഓക്ലന്‍ഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധിപേര്‍ അറസ്റ്റിലായി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രതിഷേധം, മനുഷ്യാവകാശം