സലാല : രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 21 ജീവനക്കാരുള്ള ചരക്ക് കപ്പല്‍ സൊമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മുംബൈയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഫെയര്‍ഷെം ബോഗി എന്ന കപ്പലാണ് ഒമാനിലെ സലാല തുറമുഖത്തു നിന്ന് കപ്പല്‍ റാഞ്ചിക്കൊണ്ടു പോയത്. കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ട് ചരക്ക് കയറ്റാന്‍ തുടങ്ങിയപ്പോഴാണ് റാഞ്ചി കൊണ്ട് പോയത്. കപ്പലില്‍ ഇലക്ട്രീഷ്യനായ എരണേത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രത്യുഘ്നന്‍ മകന്‍ രോഹിത്(26) ആണ് തട്ടിക്കൊണ്ടു പോകപ്പെട്ട കപ്പലിലെ മലയാളികളില്‍ ഒരാളെന്നു അധികൃതര്‍ പറയുന്നു. മറ്റെയാള്‍ ആരാണെന്ന് വെക്തമായിട്ടില്ല. ഒമാന്‍ തീരത്തു നിന്ന് രണ്ടു മൈല്‍ അകലെയായിരുന്നു റാഞ്ചിക്കൊണ്ട് പോയ കപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി ഒമാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്