മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മാഫിയ തലവന്‍ ബാള്‍ട്ടസാര്‍ സോസീദോ എസ്ട്രാഡയെ (38)മെക്സിക്കന്‍ പോലിസ് അറസ്റ്റ് ഒരു ചൂതാട്ട കേന്ദ്രത്തില്‍ സ്ഫോടനം നടത്തി 52 പേരെ വധിച്ചകേസില്‍ പിട്ടികിട്ടാപുള്ളിയായിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തനിക്ക് മാസപ്പടി നല്കാന് വിസമ്മതിച്ച കാസിനോ ഉടമയ്ക്കുള്ള മറുപടിയായി മെണ്ടേറിയിലെ റോയലെ കാസിനോയിലാണ് ഇയാള്‍ അതിക്രൂരമായി 52 പേരെ വധിച്ചത്. സ്ഫോടനം നടത്തിയാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത് . സ്ഫോടനത്തിനു ശേഷം ഒളിവില്‍പോയ എസ്ട്രാഡയെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇരുപതോളം പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തട്ടിപ്പ്