ട്രിപ്പോളി: ലിബിയയില്‍ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചടക്കി. ഇതോടെ 42 വര്‍ഷം നീണ്ട ഗദ്ദാഫി യുഗത്തിന് അന്ത്യമായി. വിമത മുന്നേറ്റത്തിനിടയില്‍ ഗദ്ദാഫിയുടെ മൂന്ന് മക്കളും പിടിയിലായി എന്നാണു റിപ്പോര്‍ട്ട് . എന്നാല്‍ ഗദ്ദാഫി എവിടെയെന്നതിന് വ്യക്തമായി അറിയില്ല, ഒളിവിലാണെന്നാണ് സൂചന .ഗദ്ദാഫി അള്‍ജീറിയയിലേക്ക് കടന്നതായും ട്രിപ്പോളിയിലെ ഒരു ആശുപത്രിയില്‍ഉണ്ടെന്നും ബാബുല്‍ അസീസിയയിലെ ഒരു ഭൂഗര്‍ഭ അറയില്‍ കഴിയുകയാണെന്നു വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗദ്ദാഫിയെ ജീവനോടെ പിടികൂടാനാണ് വിമതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്രിപ്പോളി പിടിച്ചടക്കി എന്ന് വിമതര്‍ അവകാശപ്പെടുമ്പോഴും ഗദ്ദാഫി അനുകൂല സൈന്യം യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗദ്ദാഫി അനുകൂലികള്‍ക്കെതിരെ നിയമം അനുശാസിക്കാത്ത രീതിയില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് വിമത നേതാവ് മഹ്‌മൂദ് ജിബ്രീല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഗദ്ദാഫി അധികാരം വിട്ടൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യ പ്രക്രിയയ്ക്ക് യുഎസ് പിന്തുണ ഉണ്ടായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി. റഷ്യ, ചൈന, അബുദാബി, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും ലിബിയന്‍ മുന്നേറ്റത്തെ പ്രശംസിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, യുദ്ധം