Monday, October 31st, 2011

നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു

Anders Fogh-epathram

ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹസ്‌തദാനം കാലഹരണപ്പെട്ടു പകരം ആലിംഗനമോ ചുംബനമോ ആകാം
  • ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു
  • യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം
  • പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
  • ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു
  • ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു
  • യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക
  • ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു
  • അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നു
  • ഭക്ഷണം പാഴാക്കുന്നതിന് പിഴ
  • മെക്‌സിക്കന്‍ സാഹിത്യകാരന്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌ അന്തരിച്ചു
  • ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി
  • നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും
  • യാഹൂ സി. ഇ. ഒ. സ്കോട്ട് തോംസണ്‍ രാജിവച്ചു
  • ചൈന ധാർമ്മിക പ്രതിസന്ധിയിൽ
  • ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന
  • അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം
  • ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നു
  • ബോബ് മാര്‍ലി എന്ന മൂന്നാം ലോക ഗായകൻ മായാത്ത ഓര്‍മ്മ
  • ഇരട്ട ചാവേർ ആക്രമണത്തിൽ 55 മരണം



  • ആകാശത്തില്‍ നിന്നും നിഗൂഢ...
    കൃത്രിമ സ്തനങ്ങള്‍ : ആശങ്...
    അസൂയ മൂലം ഭര്‍ത്താവ്‌ യുവ...
    മുന്‍ മിസ് വെനസ്വേല ഇവ എക...
    ഒബാമയുടെ മകള്‍ക്ക് ഫേസ്ബു...
    ഭഗവത്ഗീതക്കെതിരെ റഷ്യന്‍ ...
    സോഷ്യല്‍ നെറ്റ് വര്‍ക്കിം...
    ജീവന് സാദ്ധ്യതയുള്ള ഗ്രഹം...
    ലോകത്തെ ആദ്യത്തെ ലൈംഗിക വ...
    കയ്‌റോയില്‍ വീണ്ടും മുല്ല...
    അമേരിക്കയില്‍ മൂന്നില്‍ ഒ...
    ഫോണ്‍ ചോര്‍ത്തല്‍ കുടില്‍...
    ഫുക്കുഷിമ ആണവനിലയം പൂര്‍വ...
    ലിബിയ മോചിപ്പിക്കപ്പെട്ടു...
    വിക്കിലീക്സ് നിര്ത്തുന്നു...
    ഗദ്ദാഫി വധം അന്വേഷിക്കണമെ...
    മറ്റൊരു ഉപഗ്രഹം കൂടി താഴേ...
    വാന്‍‌ഗോഗ് ആത്മഹത്യ ചെയ്ത...
    ആയിരം പലസ്തീനികള്‍ക്ക് പക...
    ഉപഗ്രഹം അമേരിക്കയില്‍ പതി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine