ടോക്ക്യോ: ജപ്പാനിലെ ഫുക്കുഷിമ ദൈച്ചി ആണവനിലയം ശുദ്ധീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 30 വര്‍ഷം വേണ്ടിവരുമെന്ന് ജപ്പാന്‍ ന്യൂക്ലിയര്‍ എനെര്‍ജി കമ്മിഷന്‍ വിദഗ്ധന്‍ പറയുന്നു. കേടുവന്ന ഇന്ധനം കടത്തിവിടുന്ന ലോഹ ദണ്ഡ് എടുത്തുമാറ്റാന്‍ തന്നെ 10 വര്‍ഷത്തോളം വേണ്ടിവരുംമെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ (Tepco) അറിയിച്ചു. കേടുപറ്റിയതു നേരെയാക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയായതിനാല്‍ ഏറെ ശ്രദ്ധിച്ചുവേണം കാര്യങ്ങള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ ഫുക്കുഷിമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ളയിടത്ത് പോലും റേഡിയേഷന്‍ ഏറ്റിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ 220 ബില്ല്യന്‍ യെന്‍ (1.75 ബില്ല്യന്‍ യുറോ) ഇതിനായി ചിലവാക്കികഴിഞ്ഞതായി ഗവണ്‍മെന്റ് പറഞ്ഞു
- ഫൈസല്‍ ബാവ