മനില: ലോകത്തിലെ ജനസംഖ്യ 700 കോടിയായി തികച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ മനിലയിലെ ജോസ് ഫെബൈല ആസ്പത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ‘സെവന്‍ ബില്യന്‍ത് ബേബി’ പിറന്നു. ഡാനിക മേ കാമാചോയെന്ന ഈ സുന്ദരിവാവയെ നേരിട്ട് കാണുവാനും സമ്മാനം നല്‍കുവാനും യുഎന്‍ പ്രതിനിധി എത്തി. ഡാനികക്കായി ഒരു കുഞ്ഞുകേക്കും യുഎന്‍ പ്രതിനിധി സമ്മാനിച്ചു. ലോകത്തിലെ പ്രതീകാത്മക ‘സെവന്‍ ബില്യന്‍ത് ബേബി’ മാരില്‍ ഒരാളായി യുഎന്നും അംഗീകരിച്ചു.
1999 ഒക്ടോബര്‍ 12 ലോക ജനസംഖ്യ 600 കോടിയിലെത്തിയത്. പ്രതിവര്‍ഷം 7.5 കോടി എന്ന നിരക്കില്‍ 12 വര്‍ഷംകൊണ്ടാണ് ലോക ജനസംഖ്യയില്‍ 100 കോടി കൂടിയത്. 1804 ലാണു ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. 1927ല്‍ അത് 200 കോടിയായും 1960ല്‍ 300 കോടിയായും 1975ല്‍ 400 കോടിയായും 1987ല്‍ 500 കോടിയായും ഉയര്‍ന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, ബഹുമതി