Monday, June 25th, 2012

സ്വയം ഓർമ്മിപ്പിക്കുക

smoking-epathram

ബാങ്കോക്ക് : തിരക്ക് പിടിച്ച ഓഫീസ് ജോലികൾക്കിടയിൽ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞൊന്ന് വലിച്ച് ആസ്വദിച്ച് പുക ഊതുന്നതിനിടയ്ക്ക് ഒരു കൊച്ചു പെൺകുട്ടി മുന്നിൽ വന്ന് തീ ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മോളെ സിഗരറ്റ് വലിക്കരുത്, അത് നല്ലതല്ല എന്നാണ് ബാങ്കോക്കിലെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു പരീക്ഷണത്തിൽ അവരറിയാതെ പങ്കെടുത്ത എല്ലാ മുതിർന്നവരും കുട്ടികളോട് പറഞ്ഞത്.

പരീക്ഷണത്തിന്റെ ഭാഗമായി കൊച്ചു കുട്ടികൾ സിഗരറ്റ് വലിക്കുന്ന മുതിർന്നവരുടെ അടുത്ത് പോയി തീ ചോദിച്ചു. മുതിർന്നവർ എല്ലാവരും തന്നെ കുട്ടികളെ പുകവലിയുടെ ദൂഷ്യ വശങ്ങളെ പറ്റി പറഞ്ഞു മനസ്സിലാക്കുകയും അവരെ വിലക്കുകയും ചെയ്തു. “നിനക്ക് ജീവിക്കുകയും കളിക്കുകയും വേണ്ടേ?” എന്ന ഒരാളുടെ ചോദ്യം ഈ പരസ്യം യൂട്യൂബിലൂടെ പ്രസിദ്ധമായതോടെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ തന്നെ പ്രധാന പരസ്യ വാചകമായി മാറി.

അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ പുകവലിക്കുന്നത്? ഈ ചോദ്യം അടങ്ങിയ ഒരു ലഘുലേഖ കുട്ടികൾ പുകവലിക്കുന്ന മുതിർന്നവർക്ക് നൽകുന്നതാണ് അടുത്ത രംഗം. അപ്പോഴാണ് ഇതൊരു പുകവലി വിരുദ്ധ പരിപാടിയാണ് എന്ന് വ്യക്തമാകുന്നത്. എന്നാൽ കൊച്ചു കുട്ടികൾക്ക് പുകവലിയുടെ ദൂഷ്യത്തെ പറ്റി പറഞ്ഞു കൊടുത്ത ഇവരെല്ലാം തന്നെ തങ്ങളുടെ കയ്യിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞു. ഇവരാരും തന്നെ കുട്ടികൾ നൽകിയ പുകവലി വിരുദ്ധ ലഘുലേഖകൾ വലിച്ചെറിഞ്ഞുമില്ല എന്ന് പരസ്യം സാക്ഷ്യപ്പെടുത്തുന്നു.

പുകവലിക്കെതിരെ ശക്തമായ സന്ദേശം നൽകിയ ഈ പരസ്യം യൂട്യൂബിലൂടെ ഇന്റർനെറ്റിൽ വൻ തോതിലാണ് പ്രചാരം നേടിയത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • വെ​നി​സ്വേ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ : യു.​ എ​സ്.​ പ്ര​മേ​യം യു.​ എ​ൻ. ര​ക്ഷാ​ സ​മി​തി​യി​ൽ
 • കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം
 • കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്
 • മെക്സിക്കോ അതിർത്തി യിൽ മതിൽ പണിയും : ഡോണാൾഡ് ട്രംപ്
 • ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം
 • മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു
 • ചരിത്ര വിജയം : ഖത്തറിന് ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ കിരീടം
 • ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം
 • ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും
 • ഇന്ധന വില വര്‍ദ്ധനക്ക് എതിരായ പ്രതിഷേധം ഫ​ലം​ ക​ണ്ടു
 • കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ ചര്‍ച്ച വേണം : ഇമ്രാന്‍ ഖാന്‍
 • ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു
 • നാസയുടെ ‘ഇൻസൈറ്റ്’ ചൊവ്വയില്‍ ഇറങ്ങി
 • ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു
 • കേരളത്തിലെ പ്രളയം : കാലാവസ്ഥാ വ്യതി യാന ത്തിന്റെ ഫലം : യു. എൻ. സെക്രട്ടറി ജനറൽ
 • പാക് പതാക യുള്ള തൊപ്പി ധരിച്ചു ഇന്ത്യന്‍ ഗാന ത്തിന് അഭി നയിച്ച യുവതി ക്ക് എതിരെ നടപടി
 • വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ
 • ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു
 • റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട
 • ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക് • ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...
  യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
  മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
  കപ്പല്‍ ദുരന്തം : കാണാതായ...
  280 പ്രാവശ്യം പീഡനം നടത്ത...
  മൃതദേഹങ്ങളെ അപമാനിച്ച അമേ...
  ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine