ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.
സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.