ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ 25 ാമത് പ്രധാനമന്ത്രിയായി രാജ പര്‍വേസ് അഷ്റഫിനെ തെരഞ്ഞെടുത്തു. നേരത്തേ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന മഖ്ദൂം ഷഹാബുദ്ദീന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരുന്ന വ്യാഴാഴ്ച അറസ്റ്റ് വോറന്‍റ് ലഭിച്ച പശ്ചാത്തലത്തിലാണ് രാജ പര്‍വേസ് അഷ്റഫിന്റെ പേര് പരിഗണിച്ചത്. നാഷനല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണകക്ഷി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്റഫിന് 211 വോട്ടു ലഭിച്ചു. പ്രതിപക്ഷം പി. എം. എല്‍-എന്‍ സ്ഥാനാര്‍ഥി സര്‍ദാര്‍ മെഹ്താബ് അഹമ്മദ് ഖാന്‍ അബ്ബാസിക്ക് 89 വോട്ടു ലഭിച്ചു. പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ രാജകുടുംബാംഗമാണ് 61കാരനായ രാജ പര്‍വേസ് അഷ്റഫ്. 2002ലും 2008ലും നാഷനല്‍ അസംബ്ലിയിലേക്കു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്‍