ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. ഹുനാന്‍ പ്രവശ്യയിലെ കല്‍ക്കരി ഖനിയില്‍ ആണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയിലാണ്. 35 പേര്‍ ജോലി ചെയ്യുന്ന ഖനിയില്‍ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. വാതകചോര്‍ച്ച മൂലമാണ് സ്ഫോടനം ഉണ്ടായത്.
ചൈനയിലാണ് ലോകത്ത് ഏറ്റവുമധികം ഖനി അപകടങ്ങള്‍ സംഭവിക്കുന്നത്. 2010ല്‍ വ്യത്യസ്ത ഖനി അപകടങ്ങളിലായി 2,433 പേരാണ് മരിച്ചത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഖനികള്‍ അടച്ചുപൂട്ടിയതോടെ അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.
- ലിജി അരുണ്‍