തെല്‍അവീവ്: ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി 1948 ഓടെ ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിപ്പിച്ച് അറബികള്‍ക്കും യഹൂദര്‍ക്കും പ്രത്യേകം രാഷ്ട്രമെന്ന നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് വലിയ അബദ്ധമായിരുന്നുവെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേലിലെ ചാനല്‍ 2 ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അസാധാരണമായ പ്രസ്താവന നടത്തിയത്. 1947 ലാണ് ഈ നിര്‍ദേശം യു എന്‍ മുന്നോട്ടു വെച്ചത്, എന്നാല്‍, ഭൂരിപക്ഷം വരുന്ന അറബ് ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റമാണിതെന്ന് ആരോപിച്ച് അറബ് നേതൃത്വം ഈ നിര്‍ദേശം അംഗീകാരിക്കാന്‍ തയ്യാറായില്ല. പിന്നീട്, അധിനിവേശത്തിലൂടെ ഇസ്രായേല്‍ പ്രദേശം കൈയടക്കുകയായിരുന്നു. അക്കാലത്ത്, അറബ് നേതൃത്വം കാണിച്ച അബദ്ധത്തിന് 64 വര്‍ഷത്തിനു ശേഷവും ഇസ്രായേല്‍ തങ്ങളെ ശിക്ഷിക്കുകയാണോ എന്നും അബ്ബാസ് ചോദിച്ചു. 2008ല്‍ യഹൂദ് ഒല്‍മെര്‍ട്ടുമായി സമാധാന കരാറിനടുത്തെത്തിയതാണെന്നും എന്നാല്‍ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ട് പദവി ഒഴിഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി, അബ്ബാസ് വെളിപ്പെടുത്തി.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പലസ്തീന്