ലണ്ടന്‍: ലോകത്തിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനം ശാസ്ത്ര ലോകത്തെ മഹത്തായ ഒരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ലൂയിസ് ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ് ശിശു 1978 ജൂലൈ 25 നു പിറക്കുമ്പോള്‍ ലോകം മുഴുവന്‍ അതിന്റെ സൃഷ്ടാവായ റോബര്‍ട്ട് എഡ്വേര്‍ഡ്സിന്റെ മഹത്തായ കണ്ടുപിടുത്തത്തെ അത്ഭുതകരമായ കണ്ടുപിടുത്തമെന്നു പറഞ്ഞു. 2010 ല്‍ അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നല്‍കി ആദരിക്കാനും മറന്നില്ല. ഈ കണ്ടു പിടുത്തം മറ്റു പല കണ്ടുപിടുത്തങ്ങള്‍ക്കും ഹേതുവായി. ലൂയിസ് ബ്രൌണ്‍ പിറന്നന്നിട്ട് ജൂലായ് 25നു 33 വര്ഷം തികയുന്നു. എന്നാല്‍ ഇന്ത്യയും ഈ കണ്ടുപിടുത്തത്തില്‍ ഒട്ടും പിറകോട്ടു പോയിരുന്നില്ല. ലൂയിസ് ബ്രൌണ്‍ പിറന്ന് വെറും 70 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. സുഭാഷ് മുഖോപാധ്യായ എന്ന കൊല്‍ക്കത്തക്കാരനായ ഡോക്ടര്‍ ഇന്ത്യയുടെ നാമം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു കൊണ്ട് 1968 ഒക്ടോബര്‍ മൂന്നിന് ദുര്‍ഗ്ഗയെന്ന ‘കനുപ്രിയ അഗര്‍വാള്‍’ ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. ഒരു ഇന്ത്യന്‍ ഡോക്ടറുടെയും നിതാന്ത പരിശ്രമവും പ്രയത്നവും മഹത്തായ ഒരു നേട്ടമായി മാറിയപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും, ബംഗാള്‍ സര്‍ക്കാരും അദ്ദേഹത്തോട് നീതികേട് കാണിച്ചു. സുഭാഷ് മുഖോപാധ്യായ എന്ന ഡോക്ടറുടെ പരിശ്രമത്തെ പ്രോത്സാഹനം നല്‍കിയില്ലെന്ന് മാത്രമല്ല കണ്ടു പിടുത്തം അംഗീകരിക്കാനും തയാറായില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ തേജോവധം ചെയ്യാനും മറന്നില്ല. ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു ഇന്ത്യകാരന്‍ നേടിയെടുത്ത നേട്ടത്തെ അന്നത്തെ സര്‍ക്കാര്‍ യാഥാസ്ഥിതിക മനോഭാവത്തോടെ നേരിട്ടു. പത്മശ്രീയോ ഭാരതരത്നമോ അദ്ദേഹത്തെ തേടിയെത്തിയതുമില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒട്ടും മടി കാണിച്ചുമില്ല. ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു് വിലക്കേര്‍പ്പെടുത്തി. ഒഫ്താല്‍മോളജി വകുപ്പിലേക്ക് സ്ഥലം മാറ്റിയും അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു. നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ മാനസിക മായി തളര്‍ന്ന അദ്ദേഹം 1981 ജൂണ്‍ 19 ന് ആത്മഹത്യചെയ്യുകയായിരുന്നു. ടെസ്റ്റ്ട്യൂബ് ശിശു പിറന്ന ദിനത്തില്‍ ഇദ്ദേഹത്തിന്റെ മരണാന്തര മെങ്കിലും മഹത്തായ നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ തോന്നുമോ? 2005ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു അംഗീകരിച്ചത്. ഈ കണ്ടുപിടുത്തത്തെ വെറും തട്ടിപ്പ് മാത്രമായി കണ്ട ശാസ്ത്ര യജമാനന്മാര്‍ക്ക് അവസാനം സത്യം അംഗീകരിക്കേണ്ടി വന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ബഹുമതി, ബ്രിട്ടന്, വൈദ്യശാസ്ത്രം, ശാസ്ത്രം
ഡോക്ടര്‍ ക്രിക്കറ്റ് കളിക്കാരന്‍ ഒന്നുമല്ലല്ലോ. ടെസ്റ്റ്യൂബ് ശിശുവിനെ കണ്ടു പിടിച്ചതല്ലേ അപ്പോള്‍ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.