ലണ്ടന്‍:വാര്‍ത്തകള്‍ക്കായി പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടണിലെ ‘സണ്‍ഡേ മിറര്‍’ ദിനപത്രത്തിനു നേരെയും ആരോപണം ഉയരുന്നു. ഹോളിവുഡ് താരം ലിസ് ഹര്‍ളി, ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനാന്റ് എന്നിവരുടെ ഫോണ്‍ ചോര്‍ത്തലിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് സണ്‍ഡേ മിററിന്റെ മുന്‍ ലേഖകന്‍ ബി.ബി.സി ചാനലിനോട് വെളിപ്പെടുത്തി. ഇതോടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം ബ്രിട്ടണില്‍ ഒന്നു കൂടെ ചൂടു പിടിച്ചു.
അടുത്തിടെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ്‘’ എന്ന ടാബ്ലോയ്‌ഡ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഗോള മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക് കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടീഷ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മറ്റിക്ക് മുമ്പില്‍ ഹാജരായി മൊഴി നല്‍കേണ്ടിയും വന്നു. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ റൂപ്പര്‍ട്ട് മര്‍ഡോക്കും മകനും ഫോണ്‍ ചോര്‍ത്തലിന് മാപ്പു പറഞ്ഞിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്