ലണ്ടന്‍: കെനിയ തലസ്‌ഥാനമായ നയ്‌റോബിയില്‍ വന്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ശബാബ് പോരാളികള്‍ക്ക്നേരെ നടത്തിയ കനത്ത ആക്രമണത്തിന് പ്രതികാരമായി ഉടനെ ആക്രമണം ഉണ്ടാകാന്‍ സാധ്യത യുള്ളതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില് പറയുന്നു. കെനിയന്‍ വ്യാമസേന നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപെടുകയും അന്‍പതോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതികള്‍ ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാകാമെന്നും .കെനിയയിലേക്ക് പോകുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില് പറയുന്നു. അല്‍-ഖ്വൊയിദയുമായി ബന്ധമുള്ള ഷെബാബ് സംഘടനയാണ് കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്. മാംബാസയില്‍ നിന്ന് ബ്രിട്ടീഷ് പൗരന്‍ അറസ്‌റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കെനിയയിലെത്തിയ ബ്രിട്ടീഷ് പൊലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ഈ മൂന്നറിയിപ്പെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, യുദ്ധം