ബ്ലൂം ബെര്‍ഗ്: തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി നടത്തിയ കനത്ത ആക്രമണത്തില്‍ 60 അല്‍ ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 ഓളം ആളുകള്‍ക്ക് പരിക്ക് പറ്റുകയും പത്തോളം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കെനിയയ്ക്കുനേരെ തീവ്രവാദ ഭീഷണി ശക്തമായതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു കെനിയയിലെ ആഢംബര റിസോട്ടില്‍ വെച്ച് ബ്രിട്ടീഷ് വിനോദ സഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ അല്‍ശബാബിനാണെന്ന് കെനിയന്‍ ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം സര്‍ക്കാര്‍ അല്‍ശബാബിനെതിരെ ശക്തമായ നടപടികളാണ് കൈകൊണ്ടത്.
- ന്യൂസ് ഡെസ്ക്