ലണ്ടന്‍ : മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി യായിരുന്നപ്പോള്‍ പാകി സ്ഥാന് എതിരെ സൈനിക നടപടി ക്ക് ഇന്ത്യ തയ്യാറെടു ത്തിരുന്നു എന്നുള്ള വെളി പ്പെടു ത്തലു മായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍.
2011 ലെ മുംബൈ ഭീകരാക്രമണത്തി ന്റെ പശ്ചാത്ത ലത്തില്‍ ആയിരുന്നു ഇത് എന്ന് ‘ഫോര്‍ ദ റിക്കോര്‍ഡ്’ എന്ന പേരില്‍ ഇറങ്ങിയ ഓര്‍മ്മ ക്കുറിപ്പു കളുടെ സമാഹാര ത്തിലാണ് ഡേവിഡ് കാമ റോണ്‍ ഇക്കാര്യം പറഞ്ഞിരി ക്കുന്നത്.
മന്‍മോഹന്‍ സിംഗ് ഒരു വിശുദ്ധനായ മനുഷ്യന്‍ എന്നാണ് കാമറോണ്‍ വിശേ ഷിപ്പിച്ചത്. സിംഗുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. 2011 ലെ മുംബൈ ഭീകര ആക്രമണ ത്തിനു ശേഷം ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശി ച്ചിരുന്നു. അന്ന് മന്‍ മോഹൻ സിംഗു മായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തന്നോട് വിശദീ കരിച്ചത്.
ഇന്ത്യ നേരിടുന്ന വെല്ലുവിളി കളെ കുറിച്ചു വ്യക്ത മായ ധാരണ മന്‍ മോഹന്‍ സിംഗിന്ന് ഉണ്ടായി രുന്നു എന്നും കാമറോണ്‍ കുറിച്ചു. ഇന്ത്യയുമായി പുതിയ പങ്കാളി ത്തം ആവശ്യ മാണ് എന്ന നില പാടാണ് താന്‍ സ്വീകരി ച്ചിരു ന്നത്. ലോകത്തിലെ ഏറ്റവും പഴയ ജനാധി പത്യ രാജ്യവും ലോക ത്തിലെ ഏറ്റവും വലിയ ജനാധി പത്യ രാജ്യവും തമ്മി ലുള്ള ബന്ധ ത്തി ന്റെ സാദ്ധ്യതകളാണ് താന്‍ തേടിയി രുന്നത്.
അമേരിക്ക യുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തി നു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളു മായുള്ള സവിശേഷ ബന്ധമാണ് താന്‍ ആഗ്രഹിച്ചിരു ന്നത് എന്നും കാമറോണ്‍ വ്യക്ത മാക്കുന്നു.