ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി. ഇറാഖിലെ യു. എസ്. സൈനിക കേന്ദ്ര ങ്ങളായ അല്‍ – ആസാദ്, ഇര്‍ബില്‍ എന്നിവിട ങ്ങളി ലേക്കാണ് ഒരു ഡസനില്‍ അധികം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു വിട്ടത്.
യു. എസ്. വ്യോമാക്രമണ ത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി യുടെ മരണാ നന്തര ചടങ്ങു കള്‍ നടന്ന ഉടനെ യാണ് ഈ തിരിച്ചടി.
Iran took & concluded proportionate measures in self-defense under Article 51 of UN Charter targeting base from which cowardly armed attack against our citizens & senior officials were launched.
We do not seek escalation or war, but will defend ourselves against any aggression.
— Javad Zarif (@JZarif) January 8, 2020
യു. എന്‍. ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്ര മാണ് ഇറാന്‍ കൈ ക്കൊണ്ടത് എന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരിഫ് ട്വിറ്ററി ലൂടെ വ്യക്തമാക്കി.
ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യു. എസ്. പ്രതി രോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീക രിച്ചു. നാശ നഷ്ട ങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടന്നു വരികയാണ് എന്നും പെന്റഗണ്‍ അറിയിച്ചു.
- pma