ഷാങ്ഹായ്: കൊറോണ വൈറസ് ബാധിച്ചുള്ള മരണം 56 ആയി ഉയര്‍ന്നതോടെ ചൈനയില്‍ വന്യജീവികളുടെ വില്‍പന നിരോധിച്ചു. ഇന്ന് മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് ചൈന അറിയിച്ചു. ചന്തകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണ ശാലകളിലും എല്ലാ രീതിയിലുമുള്ള വന്യജീവി വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്.
മാംസ വിപണിയിലേക്കും വളര്‍ത്താന്‍ വേണ്ടിയും വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വിലക്ക് ബാധകമാണ്. രാജ്യാന്തര തലത്തില്‍ 2000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവുകയും 56 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് ചൈന കടക്കുന്നത്.
കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത് തടയാനായി ഹോങ്കാങ്ങിലെ ഡിസ്നിലാന്‍ഡ്, ഒഷ്യന്‍ എന്നീ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടു. ഷാങ്ഹായ് സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഡിസ്നിലാന്‍ഡിനുള്ളിലെ ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- അവ്നി