ജെറുസലേം : ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുവാന്‍ ചില വ്യവസ്ഥ കളോടെ അനുമതി നല്‍കി. ഹജ്ജ് – ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനും ബിസിനസ്സ് ആവശ്യ ങ്ങള്‍ ക്കായും സൗദി യില്‍ സന്ദര്‍ശനം നടത്താം. ഒമ്പത് ദിവസം വരെ മാത്രമെ സൗദിയില്‍ തങ്ങാന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
#Israel approves travel to #Saudi Arabia for the first time, under certain conditions that include Israeli entrepreneurs seeking investments,https://t.co/m6IKTTQwaD #ksa #middleeast #underreported
— Sarah Jones Reports (@SarahJReports) January 27, 2020
എന്നാല്‍ സൗദി അധികൃതരുടെ ക്ഷണവും അനുമതിയും യാത്രികര്‍ക്ക് ആവശ്യമാണ്.ഇസ്രാ യേലിലെ ഫലസ്തീന്‍ വിഭാഗത്തിലെ ഇസ്ലാംമത വിശ്വാസികള്‍ തീര്‍ത്ഥാടന ത്തിനായി മുന്‍പ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതു പ്രത്യേക അനുമതി ലഭിച്ചവര്‍ക്കും വിദേശ പാസ്സ് പോര്‍ട്ട് ഉള്ളവര്‍ക്കും മാത്രമായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, ദേശീയ സുരക്ഷ, നയതന്ത്രം, പലസ്തീന്, മനുഷ്യാവകാശം, സൗദി അറേബ്യ