ടെഹ്‌റാന്‍: മധ്യദൂര മിസൈല്‍ ഉള്‍പ്പെടെ 14 മിസൈലുകള്‍ ഇറാന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിനേയോ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങളേയോ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഷബാബ് മൂന്നിന്റെ പരിഷ്‌കൃത രൂപമായ മധ്യദൂര മിസൈലുകള്‍. 2,000 കിലോമീറ്റര്‍ വരെയുള്ള കേന്ദ്രങ്ങളിലേക്ക് തൊടുത്തു വിടാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെങ്കിലും ഇപ്പോള്‍ അതിനു മുതിരുന്നില്ലെന്ന്എലൈറ്റ് റെവലൂഷണറി ഗാര്‍ഡിന്റെ എയറോസ്‌പേസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നും എന്നാല്‍ ഇസ്രയേലിനേയും അമേരിക്കയേയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്നും അമീര്‍ അലി സൂചിപ്പിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, യുദ്ധം