ടെഹ്റാന്‍ : ഇസ്രയേലുമായി സംഘര്‍ഷം മുറുകി വരുന്ന സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പല്‍ വ്യൂഹം മദ്ധ്യധരണ്യാഴിയില്‍ വിന്യസിച്ചു. പ്രാദേശിക രാഷ്ട്രങ്ങളെ തങ്ങളുടെ സൈനിക ബലം ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ നടപടി എന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എത്ര കപ്പലുകള്‍ സൂയെസ് കനാല്‍ കടന്നു മദ്ധ്യധരണ്യാഴിയില്‍ എത്തി എന്ന് ഇവര്‍ വെളിപ്പെടുത്തിയില്ല.
ഇറാന്റെ കപ്പലുകള്‍ തങ്ങളുടെ തീരത്ത് അടുക്കുന്നുണ്ടോ എന്ന് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്ന് ഇസ്രായേല്‍ അറിയിച്ചു. നാവിക സേനയെ ഇത്തരത്തില്‍ വിന്യസിച്ച നടപടി പ്രകോപനപരമാണ് എന്നും ഇസ്രായേല്‍ പ്രതികരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍, ഇസ്രായേല്‍, യുദ്ധം