തെഹ്‌റാന്‍: ആറ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിയതോടെ ഏഷ്യന്‍ വിപണികളില്‍ ഇപ്പോള്‍ ബാരലിന് 121.10 ഡോളര്‍ എന്നുള്ളത് ഇനിയും കുതിച്ചുയരാന്‍ സാദ്ധ്യത. ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തടയിടാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ശക്തമായ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നേറുന്ന യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമായാണ് ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കുന്നതെന്ന് ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചത്. സമാധാന ആവശ്യത്തിനാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നത് എന്നും അതിനാല്‍ ആണവ പരിപാടിയിമായി മുന്നോട്ട് തന്നെ പോകുമെന്നും ഇറാന്‍ പ്രസ്താവിച്ചു. എന്നാല്‍ ഇറാന്റെ പരീക്ഷണങ്ങള്‍ സൈനികപരമായ ലക്ഷ്യത്തോടെയാണ് എന്നും അതിനെ തടയേണ്ടത് ലോക സമാധാനത്തിന് അത്യാവശ്യമാണെന്നാണ് അമേരിക്കയും, ഇസ്രായേലും കുറ്റപ്പെടുത്തുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, ബ്രിട്ടന്, സാമ്പത്തികം