ബ്യൂണസ് ഏറീസ്: അര്‍ജന്റീനയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ പ്ലാറ്റ്ഫോമിലേയ്ക്ക് ഇടിച്ചുകയറി ഒരു കുഞ്ഞുള്‍പ്പെടെ 49 പേര് കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കുപറ്റി. അര്‍ജന്റീനയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. കൊല്ലപ്പെട്ടരില്‍ ട്രെയിനിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് കരുതുന്നു.
ഇടിയുടെ ആഘാതത്തില്‍ ഒരു ബോഗി പൂര്‍ണമായും മറ്റൊന്നിന്റെ ഉള്ളിലേയ്ക്ക് കയറിപ്പോയി എഞ്ചിനും പിറകിലുള്ള കോച്ചുകളും പൂര്‍ണമായും തകര്‍ന്നു. അപകടം നടക്കുമ്പോള്‍ ട്രെയിനില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അര്ജന്റീനയിലുണ്ടാകുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം