കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടി ച്ചെടുത്ത് താലിബാന്‍. രാജ്യം താലിബാന്‍ അധീനതയില്‍ ആണെന്നും ഇനി മുതല്‍ ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായി രിക്കും അറിയപ്പെടുക എന്നും താലിബാൻ കേന്ദ്ര ങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുമ്പ് താലിബാന്‍ ഭരണ ത്തില്‍ ഇതായിരുന്നു പേര്.
താലിബാന്‍ നിയന്ത്രണത്തില്‍ വന്നിട്ടുള്ള അഫ്ഗാന്‍ പ്രസിഡണ്ടിന്‍റെ കൊട്ടാര ത്തില്‍ നിന്നും ഇതു സംബ ന്ധിച്ച പ്രഖ്യാപനം ഉണ്ടാവും എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
താലിബന്‍ നേതാവായിരുന്ന മുല്ല ഒമറിന്റെ നേതൃത്വ ത്തില്‍ നടന്ന ആക്രമണ ത്തിലൂടെ 1996 ല്‍ താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തിരുന്നു. അഞ്ചു കൊല്ലം ഭരിച്ചു. തുടര്‍ന്ന് 2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമ ണത്തിന്നു ശേഷം അമേരിക്കയുടെ നേതൃത്വ ത്തിലുള്ള സൈന്യം താലിബാന്‍ ഭരണ കൂടത്തെ പുറത്താക്കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഫ്ഗാനിസ്ഥാന്‍, തീവ്രവാദം, യുദ്ധം