കൊളംബോ : ശ്രീലങ്കയുടെ 15-ാമത് പ്രധാന മന്ത്രിയായി ദിനേശ് ഗുണവര്‍ധനെ അധികാരം ഏറ്റെടുത്തു. പ്രസിഡണ്ട് റെനില്‍ വിക്രമ സിംഗെക്ക് മുമ്പാകെയാണ് സത്യ പ്രതിജ്ഞ ചെയ്തത്.
ആഭ്യന്തര യുദ്ധം രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡണ്ടായി റെനില്‍ വിക്രമ സിംഗെ അധികാരം ഏറ്റത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാന മന്ത്രിയും സ്ഥാനമേറ്റു. വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിലും ദിനേശ് ഗുണ വര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
- pma