വാഷിംഗ്ടൺ : സിറിയയെ ആക്രമിക്കുന്നതിൽ അമാന്തിച്ചു നിൽക്കുന്ന അമേരിക്കൻ സർക്കാരിനു മേൽ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ ഇസ്രയേലും സൌദി അറേബ്യയും സമ്മർദ്ദം ചെലുത്തുന്നു. പരസ്പരം ശത്രുക്കൾ ആണെങ്കിലും ഈ കാര്യത്തിൽ സൌദി അറേബ്യയും ഇസ്രയേലും ഒറ്റക്കെട്ടാണ് എന്നത് ശ്രദ്ധേയമാണ്. സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസ്സദ് ആണ് പ്രത്യക്ഷത്തിൽ ഇരു രാഷ്ട്രങ്ങളുടേയും ശത്രു എങ്കിലും ഇവരുടെ യഥാർത്ഥ ലക്ഷ്യം ഇറാൻ തന്നെയാണ്. രാസായുധ പ്രയോഗവും നിരപരാധികളെ കൊന്നൊടുക്കുക എന്ന ആരോപണങ്ങളും നിലനിൽക്കെ ആക്രമണത്തിന് മടിച്ചു നിൽക്കുന്ന അമേരിക്കയുടെ തണുത്ത നിലപാട് ഇറാന് പ്രചോദനമാകും എന്നാണ് ഇസ്രയേലിന്റെ ആശങ്ക. അമേരിക്കയെ പേടിയില്ലാതാകുന്നതോടെ ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോവാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഇസ്രയേലിന്റെ കണക്ക്കൂട്ടൽ. ഇങ്ങനെ വന്നാൽ ഇറാനെ ഇസ്രയേൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ആക്രമിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്, ഇസ്രായേല്‍, സിറിയ