ഗാസ: പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വെടി നിർത്തൽ അവസാനിച്ചതോടെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം പുനരാരംബിച്ചു. തങ്ങളുടെ നേരെ ഒരു റോക്കറ്റ് വന്നതിനെ തുടർന്നാണ് ഇസ്രയേൽ പോർ വിമാനങ്ങൾ ഗാസയിൽ മൂന്നിടത്ത് വ്യോമാക്രമണം നടത്തിയത് എന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഇസ്രയേലിന്റെ തെക്കൻ ഭാഗത്ത് ഒരു റോക്കറ്റ് വന്നു പതിച്ചത്. റോക്കറ്റ് ആക്രമണത്തിൽ ആളപായം ഉണ്ടായില്ല. ഇതിനെ തുടർന്ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ മദ്ധ്യ ഗാസയിലെ ഒരു റോക്കറ്റ് നിർമ്മാണ ശാല നശിപ്പിക്കുകയും രണ്ട് റോക്കറ്റ് വിക്ഷേപിണികൾ തകർക്കുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പലസ്തീന്, യുദ്ധം