ഗാസ: ഐക്യ രാഷ്ട്ര സഭയുടെ അഭ്യർത്ഥന മാനിച്ച് പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ നടപ്പിലാക്കാം എന്ന് ഗാസാ മുനമ്പിൽ ഇസ്രയേൽ പലസ്തീൻ സായുധ സംഘങ്ങൾ സമ്മതിച്ചു. ഒരു ദീർഘ കാല വെടി നിർത്തലിനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ പ്രാദേശിക സമയം 8 മണി മുതൽ തങ്ങൾ വെടി നിർത്തും എന്ന് ഇസ്രയേൽ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഭീകരർ ഉപയോഗിച്ചു വരുന്ന തുരങ്കങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ഇസ്ലാമിക സംഘമായ ഹമാസിന്റെ വക്താവും തങ്ങൾ വെടി നിർത്തൽ മാനിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പത്തൊൻപത് ദിവസമായി തുടർന്നു വരുന്ന യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിലായി തുടർന്നു വരുന്നതിനിടയിലാണ് ഈ തീരുമാനം.
സാധാരണ ജനങ്ങൾ അടക്കം 865 പേർ തങ്ങളുടെ ഭാഗത്ത് കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ പറയുന്നത്. 35ഓളം ഇസ്രയേൽ ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ ആകെ മരണ സംഖ്യ അറിവായിട്ടില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പലസ്തീന്, യുദ്ധം