ഗാസ: വെടി നിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ട സൌകര്യം പ്രദേശത്തെ ആശുപത്രികളില്‍ ഇല്ല. കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്.
വെടി നിര്‍ത്തലിനുള്ള രക്ഷാ സമിതിയുടെ ആഹ്വാനത്തെ ഇരുപക്ഷവും തള്ളിയത് കനത്ത ആള്‍ നാശത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിനിടയില്‍ അതിര്‍ത്തിയില്‍ കര യുദ്ധത്തിനായി ഇസ്രയേല്‍ സൈനിക വിന്യാസം ആരംഭിച്ചു. നിരവധി ടാങ്കുകള്‍ ഈ പ്രദേശത്ത് എത്തിക്കൊണ്ടിരിക്കുന്നു. നൂറു കണക്കിനു മിസൈലുകളും റോക്കറ്റുകളുമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ടെല്‍ അവീവിനു നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ജറുസലേമിനു നേരെ അവര്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം കണ്ടില്ല. ടെല്‍ അവീവിനു നേരെ നടത്തിയ വ്യോമാക്രമണത്തെ ഇസ്രായേല്‍ റോക്കറ്റ് വേധ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, മനുഷ്യാവകാശം, യുദ്ധം