ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു

March 11th, 2012

israel-air-strike-gaza-epathram

യെരൂശലേം : ഹമാസ് അധീനതയിലുള്ള ഗാസാ മുനമ്പിൽ ഇസ്രയേൽ തുടർന്നു വരുന്ന വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും കടുത്ത ആക്രമണമാണിത്. ഇനിയും ആക്രമണം തുടരും എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

ഹമാസ് അധീന പ്രദേശത്തിന്റെ തെക്കേ ഭാഗത്ത് ഇന്നലെ നടന്ന അക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഉള്ള വൈദ്യസംഘമാണ് അറിയിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.

ഇസ്രയേലി പൌരന്മാരെ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ആരെയും ഇസ്രയേൽ സൈന്യം ആക്രമിക്കും എന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട അറിയിപ്പിൽ പ്രതിരോധ മന്ത്രി എഹൂദ് ബറാൿ പ്രസ്താവിച്ചിരുന്നു.

അക്രമണം അവസാനിച്ചിട്ടില്ലെന്നും ഇത് ഒന്നു രണ്ട് ദിവസം കൂടി നീണ്ടു നില്ക്കും എന്നും മന്ത്രി റേഡിയോയിലും അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ അന്ത്യം : ഇറാന്‍

February 25th, 2012

iran-nuclear-programme-epathram

ടെഹ്റാന്‍ : ഇസ്രായേല്‍ തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ അത് ഇസ്രയേലിന്റെ അന്ത്യം കുറിക്കും എന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ അതിന് കടുത്ത ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും എന്ന ഇറാന്റെ ശക്തമായ താക്കീതാണിത്.

അടുത്ത കാലത്തായി ഇറാനെ ആക്രമിക്കും എന്ന് ഇസ്രായേല്‍ പലപ്പോഴായി സൂചിപ്പിച്ചു വരുന്നതിനു മറുപടി ആയാണ് ഇറാന്റെ ഈ താക്കീത്‌. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിനൊപ്പം ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നതായി ആരോപിക്കുമ്പോഴും തങ്ങള്‍ ആണവ ഊര്‍ജ്ജ ഉല്‍പ്പാദനം പോലുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആണവ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്രൂഡോയില്‍ വില കുതിച്ചുയരും

February 20th, 2012

oil-price-epathram

തെഹ്‌റാന്‍: ആറ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിയതോടെ ഏഷ്യന്‍ വിപണികളില്‍ ഇപ്പോള്‍ ബാരലിന് 121.10 ഡോളര്‍ എന്നുള്ളത് ഇനിയും കുതിച്ചുയരാന്‍ സാദ്ധ്യത. ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തടയിടാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ശക്തമായ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നേറുന്ന യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമായാണ് ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കുന്നതെന്ന്  ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചത്. സമാധാന ആവശ്യത്തിനാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നത് എന്നും അതിനാല്‍ ആണവ പരിപാടിയിമായി മുന്നോട്ട് തന്നെ പോകുമെന്നും ഇറാന്‍ പ്രസ്താവിച്ചു. എന്നാല്‍ ഇറാന്റെ പരീക്ഷണങ്ങള്‍ സൈനികപരമായ ലക്ഷ്യത്തോടെയാണ് എന്നും അതിനെ തടയേണ്ടത് ലോക സമാധാനത്തിന് അത്യാവശ്യമാണെന്നാണ്  അമേരിക്കയും, ഇസ്രായേലും കുറ്റപ്പെടുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാന്റെ യുദ്ധക്കപ്പലുകള്‍ മദ്ധ്യധരണ്യാഴിയില്‍

February 18th, 2012

iran-navy-epathram

ടെഹ്റാന്‍ : ഇസ്രയേലുമായി സംഘര്‍ഷം മുറുകി വരുന്ന സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പല്‍ വ്യൂഹം മദ്ധ്യധരണ്യാഴിയില്‍ വിന്യസിച്ചു. പ്രാദേശിക രാഷ്ട്രങ്ങളെ തങ്ങളുടെ സൈനിക ബലം ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ നടപടി എന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എത്ര കപ്പലുകള്‍ സൂയെസ്‌ കനാല്‍ കടന്നു മദ്ധ്യധരണ്യാഴിയില്‍ എത്തി എന്ന് ഇവര്‍ വെളിപ്പെടുത്തിയില്ല.

ഇറാന്റെ കപ്പലുകള്‍ തങ്ങളുടെ തീരത്ത് അടുക്കുന്നുണ്ടോ എന്ന് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്ന് ഇസ്രായേല്‍ അറിയിച്ചു. നാവിക സേനയെ ഇത്തരത്തില്‍ വിന്യസിച്ച നടപടി പ്രകോപനപരമാണ് എന്നും ഇസ്രായേല്‍ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംബസി ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ എന്ന് ഇറാന്‍

February 14th, 2012

israel-embassy-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ്‌ കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ്‌ അറിയിച്ചു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത്‌ നടന്ന ബോംബ്‌ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ്‌ സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു മരണം

December 7th, 2011

gaza-airstrike-epathram

ഗസ്സാസിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട പോരാളികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു. ഇസ്രായേലിനെതിരെ ആയുധമെടുക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1947ലെ യു.എന്‍ പരിഹാര നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് അബദ്ധമായി: മഹ്മൂദ് അബ്ബാസ്

October 29th, 2011

mahmoud-abbas-epathram

തെല്‍അവീവ്: ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി 1948 ഓടെ ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിപ്പിച്ച് അറബികള്‍ക്കും യഹൂദര്‍ക്കും പ്രത്യേകം രാഷ്ട്രമെന്ന നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് വലിയ അബദ്ധമായിരുന്നുവെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.   ഇസ്രായേലിലെ ചാനല്‍ 2 ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അസാധാരണമായ പ്രസ്താവന നടത്തിയത്. 1947 ലാണ് ഈ നിര്‍ദേശം യു എന്‍ മുന്നോട്ടു വെച്ചത്,  എന്നാല്‍, ഭൂരിപക്ഷം വരുന്ന അറബ് ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റമാണിതെന്ന് ആരോപിച്ച് അറബ് നേതൃത്വം ഈ നിര്‍ദേശം അംഗീകാരിക്കാന്‍ തയ്യാറായില്ല. പിന്നീട്, അധിനിവേശത്തിലൂടെ ഇസ്രായേല്‍ പ്രദേശം കൈയടക്കുകയായിരുന്നു. അക്കാലത്ത്, അറബ് നേതൃത്വം കാണിച്ച അബദ്ധത്തിന് 64 വര്‍ഷത്തിനു ശേഷവും ഇസ്രായേല്‍ തങ്ങളെ ശിക്ഷിക്കുകയാണോ എന്നും അബ്ബാസ് ചോദിച്ചു. 2008ല്‍ യഹൂദ് ഒല്‍മെര്‍ട്ടുമായി സമാധാന കരാറിനടുത്തെത്തിയതാണെന്നും എന്നാല്‍  അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ട് പദവി ഒഴിഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി, അബ്ബാസ് വെളിപ്പെടുത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഐക്യരാഷ്ട്രസഭ

October 15th, 2011

ban-ki-moon-epathram

ന്യൂയോര്‍ക്ക് : ജെറുസലേമില്‍ വീണ്ടും പുതിയ വീടുകള്‍ നിര്‍മ്മിച്ച് കുടിയേറ്റം നടത്താന്‍ നടത്തുന്ന ഇസ്രയേലിന്റെ പദ്ധതികളെ അംഗീകരിക്കാന്‍ ആവില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 2600 പുതിയ വീടുകള്‍ നിര്‍മ്മിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. എന്നാല്‍ സമാധാനത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ കടക വിരുദ്ധമാണ് ഈ നടപടി എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്‌. ഇത്തരം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാതെ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ആവില്ല എന്നാണ് പലസ്തീന്‍കാര്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആയിരം പലസ്തീനികള്‍ക്ക് പകരം ഒരു ഇസ്രയേലി

October 12th, 2011

hamas-epathram

ജെറുസലേം : തങ്ങളുടെ ഒരു പോരാളിക്ക് പകരമായി ഇസ്രായേല്‍ 1027 പലസ്തീന്‍ പോരാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചു. മൂന്നിനെതിരെ ഇരുപത്തിയാറ് വോട്ടുകള്‍ക്കാണ് ഇസ്രയേലി മന്ത്രിസഭ ഈ തീരുമാനം പാസാക്കിയത്‌. അഞ്ചു വര്ഷം മുന്‍പ്‌ ഹമാസ്‌ പിടികൂടിയ സാര്‍ജെന്റ്റ്‌ ഗിലാദ് ഷാലിറ്റിനെ തിരികെ ലഭിക്കാനാണ് തങ്ങള്‍ക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും 1027 ഹമാസ്‌ പോരാളികളെ വിട്ടയയ്ക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചത്‌. ഈ തീരുമാനത്തിന് എതിരെ വോട്ടു ചെയ്ത മന്ത്രിമാര്‍ ഈ തീരുമാനം ഭീകരതയുടെ വന്‍ വിജയമാണ് എന്ന് അഭിപ്രായപ്പെട്ടു. ഇനിയും തങ്ങളുടെ പോരാളികളെ പിടികൂടുവാനും ഇത് പോലെ വിലപേശുവാനും ഇത് ഹമാസിന് പ്രചോദനം ആവും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

സ്വതന്ത്രരാവുന്ന തങ്ങളുടെ പോരാളികള്‍ വീണ്ടും പോരിനിറങ്ങും എന്ന് സിറിയയില്‍ കഴിയുന്ന ഹമാസ്‌ നേതാവ്‌ ഖാലെദ്‌ മാഷാല്‍ പ്രഖ്യാപിച്ചത് ഇസ്രയേലിന്റെ ഭീതിക്ക് ആക്കം കൂട്ടുന്നു.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

യാസര്‍ അറഫാത്തിന് വിഷം നല്‍കിയിരുന്നു

August 9th, 2011

yasser-arafat-epathram

ബെത്‌ലഹേം: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന് പാരീസിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാസയിലെ മുന്‍ സുരക്ഷാമേധാവി മൂഹമ്മദ് ദഹ്ലാന്‍ മരുന്നിനൊപ്പം അദ്ദേഹത്തിന് വിഷം നല്‍കിയിരുന്നതായി ഫത്താ പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കാതിരുന്ന ഫത്താ പാര്‍ട്ടി, സുരക്ഷാ സൈന്യം രൂപീകരിക്കാന്‍ യുഎസ് നല്‍കിയ 30 കോടി ഡോളര്‍ ദഹ്ലാന്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.
ഫത്താ പാര്‍ട്ടിയുടെ ഈ ആരോപണത്തെ ദഹ്ലാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. അറഫാത്തിന്റെ ഘാതകരെന്ന ആരോപണത്തില്‍നിന്നും ഇസ്രായേലുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് ഫത്തായുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറഫാത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഫത്താ പാര്‍ട്ടി ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2004 നവംബറില്‍ ഫ്രാന്‍സില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറഫാത്തിന്റെ മരണം. ഇസ്രായേലുകാര്‍ അദ്ദേഹത്തിന് വിഷം നല്‍കിയെന്ന് നിരവധി പലസ്തീനുകാര്‍ വിശ്വസിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « ലണ്ടന്‍ നഗരം കത്തുന്നു, കലാപം രൂക്ഷം
Next »Next Page » മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ടു. »



  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine